10:10pm 07 September 2026
NEWS
എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ബാസ്ക്കറ്റ്ബോൾകോർട്ടിന്റെഉദ്ഘാടനം
25/09/2025  07:49 PM IST
nila
എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ബാസ്ക്കറ്റ്ബോൾകോർട്ടിന്റെഉദ്ഘാടനം

ഇടയാറന്മുള .എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ബാസ്ക്കറ്റ്ബോൾകോർട്ടിന്റെഉദ്ഘാടനം  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
 ജോർജ്ജ് ഏബ്രഹാം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും ക്രൈം ബ്രാഞ്ച് എസ്.പിയുമായ 
എൻ രാജേഷ് 
മുഖ്യ അതിഥിയായി പങ്കെടുത്തു.
1972-74 വർഷങ്ങളിലെ സംസ്ഥാന സ്കൂൾ ബാസ്കറ്റ്ബോൾ ടീം അംഗവും പിന്നീട് കേരള യൂണിവേഴ്സിറ്റി ടീം അംഗവുമായിരുന്ന 
സക്കറിയാ ഉമ്മൻ, 1976-77 വർഷത്തെ സംസ്ഥാന സ്കൂൾ ഗെയിംസ്, ബാസ്കറ്റ് ബോൾ റണ്ണറപ്പ് ടീം അംഗങ്ങളായിരുന്ന 
ജേക്കബ് തോമസ്,   ശശി പി റ്റി, 
വി. റ്റി മാത്യു എന്നിവരെ ആദരിച്ചു.
മാനേജർ റവ.ഡോ.റ്റി റ്റി സഖറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ  ജോർജ്ജ് വർഗ്ഗീസ്, പി റ്റി എ പ്രസിഡണ്ട്
ഡോ. സൈമൺ ജോർജ്ജ്. പത്തനംതിട്ട ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് സഖറിയാ, പ്രിൻസിപ്പാൾ വർഗീസ് മാത്യു തരകൻ, ഹെഡ് മിസ് ട്രസ് അനില ശമുവേൽ, നൈനാൻ കുര്യൻ, ടോണി എം ഏബ്രഹാം, റവ.തോമസ് മാത്യു, ജോമോൻ റ്റി തോമസ്, ബിന്ദു എബി,ജോസ് തലക്കോട് എന്നിവർ പ്രസംഗിച്ചു.
 ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആവേശകരമായ പ്രദർശ മത്സരം ക്രൈംബ്രാഞ്ച് എസ് പി
എൻ രാജേഷ് ഉദ്ഘാടനം ചെയ്തു.
.വനിതാ വിഭാഗത്തിൽ  ചെങ്ങന്നൂർ  സെൻ്റ് ആൻസും
 പുരുഷ വിഭാഗത്തിൽ ചങ്ങനാശ്ശേരി എസ് ബി
 റെഡ്സും വിജയികളായി. വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.